കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞെന്ന ആശ്വാസ റിപ്പോർട്ട് വന്നതിന് പിന്നാലെ വിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞ ദിവസം ഇത് 1,01,200 രൂപയായിരുന്നു. ഗ്രാമിന് 12,715രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിലയിലെ സ്വർണവിലയിലെ വർധനവിന്റെ സ്വാധീനത്തിൽ ലാഭമെടുപ്പ് വർധിച്ചതും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയാൻ കാരണമായത്. എന്നാൽ തൊട്ടടുത്ത ദിവസമാകുമ്പോഴേക്കും വില കൂടിയിരിക്കുകയാണ്. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 83,224രൂപയായി. ഗ്രാമിന് 10,403രൂപയാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയെങ്കിലും പിന്നീട് വർധിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
