Site icon Malayalam News Live

സ്വർണവിപണിയിൽ ഇന്ന് തിരിച്ചടി; വില ഉയർന്നു, പവന് വില 1,16,480 രൂപയായി

അപ്രതീക്ഷിതങ്ങളായ കയറ്റവും ഇറക്കവുമാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ സ്വർണവിപണിയിൽ ഉണ്ടാകുന്നത്. വില കുത്തനെ കുറഞ്ഞ ദിവസങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച. എന്നാൽ അതിന് വിപരീതമായി ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവന് 1,16,480 രൂപയാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞ ദിവസം 1,14,840 രൂപയായിരുന്നു. 1640 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരുഗ്രാം സ്വര്‍ണത്തിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയിലും എത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 12,035 രൂപയും ഒരു പവന് 96,2890 രൂപയുമാണ് ഇന്നത്തെ വിപണിവില.

കുത്തനെയുള്ള ഇടിവുകളും വിലക്കയറ്റവുമൊക്കെ ഈ മാസവും സ്വര്‍ണവിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വില കുറഞ്ഞുനിന്നപ്പോള്‍ ആഭരണപ്രേമികള്‍ വലിയ പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒറ്റ ദിവസത്തെ വിലക്കയറ്റം ആഭരണപ്രേമികളെ വീണ്ടും നിരാശയിലാക്കിയിട്ടുണ്ട്.

Exit mobile version