Site icon Malayalam News Live

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ വ്യാപാരം മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയുമായി. ഒറ്റ ദിവസം കൊണ്ട് തന്നെ 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് കുറഞ്ഞത് 2040 രൂപയോളം. 18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന്‍ വില 93200 രൂപയിലേക്കുമെത്തി. 14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളും സ്വർണവില ഇടിവിന് പ്രധാന ഘടകമാണ്. അമേരിക്കൻ ഡോളറിന്റെ ശക്തിവർധനവും, യു.എസ് ട്രഷറി യീൽഡുകൾ ഉയരുന്നതും സ്വർണത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ കുറയാൻ കാരണമായി. അതോടൊപ്പം തന്നെ, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ കുറയുന്ന സൂചനകളും വിപണിയിൽ പ്രതിഫലിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, അടുത്ത ദിവസങ്ങളിലും സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടങ്ങൾ തുടരാൻ സാധ്യതയുണ്ട്. എന്നാൽ വിവാഹ-ഉത്സവ സീസൺ അടുത്തെത്തുന്നതിനാൽ ആവശ്യകത ഉയർന്നാൽ വീണ്ടും വില ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Exit mobile version