Site icon Malayalam News Live

സ്വർണവില കുതിക്കുകയാണ്; ഇന്നും വർധന, ആഭരണപ്രേമികൾക്ക് തിരിച്ചടി

കേരളത്തിൽ സ്വർണവില തിരിഞ്ഞുനോട്ടമില്ലാതെ കുതിച്ചുയരുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,18,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,840 രൂപയും. ഇന്നലത്തെ വിപണി വിലയേക്കാള്‍ 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയുടെ കൂടുതലും. 18ഗ്രാം സ്വര്‍ണത്തിന് ഇന്ന് പവന് 97,520 രൂപയും ഗ്രാമിന് 12,190 രൂപയുമാണ് വില. 40 രൂപ പവനും 5 രൂപ ഗ്രാമിനും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയായിരുന്നു വില.

അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലത്തെ വിലയായ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയിലും തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലേയും ആഭ്യന്തര വിപണിയിലേയും മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍. പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളും വിപണിയില്‍ പ്രതിഫലിക്കും. ഇന്നത്തെ വില വര്‍ധനവ് ചെറിയ രീതിയിലാണെങ്കിലും അടുത്ത ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത. ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ ആളുകള്‍ക്ക് പരമാവധി സ്വര്‍ണം വാങ്ങിവയ്ക്കാവുന്നതാണ്. മുമ്പത്തേതിനെ അപേക്ഷിച്ച് വ്യാപാരം താഴേക്ക് പോയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്.

Exit mobile version