Site icon Malayalam News Live

കത്തിക്കയറി സ്വർണവില; യുദ്ധഭീതിയിൽ വിപണിയിൽ വലിയ കുതിച്ചുയരൽ, ഇന്ന് മാത്രം ഒരു പവന് കൂടിയത് 5240 രൂപ

ഫെബ്രുവരി മാസത്തെ അവസാന ദിവസമായ ഇന്ന് സ്വര്‍ണവില കുതിക്കുകയാണ്. രാവിലെ 2320 രൂപ കൂടിയ വില ഉച്ചയ്ക്ക് ശേഷം 2,920 രൂപ ഉയര്‍ന്നു. ഇത്രയും രൂപ ഒറ്റയടിക്ക് കൂടിയ ദിവസം അടുത്തൊന്നും ഉണ്ടായിട്ടില്ല. രാജ്യാന്തര വപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനവും സ്വര്‍ണവിലയുടെ കയറ്റത്തിന് കാരണമാണ്. കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരുപവന്‍ സ്വര്‍ണത്തിന് 1,23,720 രൂപയാണ് വിപണി വില. ഗ്രാമിന് 15,465 രൂപയും. 22 കാരറ്റ് ഒരുഗ്രാം സ്വര്‍ണത്തിന് 365 രൂപയാണ് വര്‍ധിച്ചത്. പവന് 2,920 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12,705 രൂപയായിട്ടുണ്ട്. പവന് 1,01640 രൂപയും. 2400 രൂപ പവന് വര്‍ധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചന. വരും ദിവസങ്ങളിലും സ്വർണവില ഇതേ രീതിയിൽ ഉയർന്നാൽ വലിയ വില വർധനവിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. സാധാരണക്കാരായ ആളുകൾക്ക് വലിയ രീതിയിലുള്ള ആശങ്കയാണ് ഈ സ്വർണവിലയിലെ വർധന സൃഷ്ടിക്കുന്നത്.

Exit mobile version