കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കുത്തനെ വര്‍ധിച്ച് നിന്ന സ്വര്‍ണവില രണ്ട് ദിവസമായി കുറയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവരുന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് വില കുറഞ്ഞത്. വില കുറഞ്ഞതോടെ നിക്ഷേപകര്‍ ആശങ്കയിലായിട്ടുണ്ട്. ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ച കഴിഞ്ഞും കുറഞ്ഞിരുന്നു. ഇന്നും വില അതേപോലെ തന്നെ തുടരുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,13,080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,135 രൂപയും. ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് പവന് 1,13,600 രൂപയിലും ഗ്രാമിന് 14,200 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുടെയും കുറവാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയുമായി രേഖപ്പെടുത്തിയിരിക്കുന്നത്.
18 ഗ്രാം വിലയും മാറ്റമില്ലാതെ തുടരുകയാണ്. 92,920 രൂപയാണ് ഒരു പവന്‍ 18കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഗ്രാമിന് 11,615 രൂപയും. ഇന്നലെ രാവിലെ ഗ്രാമിന് 11,670 രൂപയും പവന് 93,360 രൂപയുമായിരുന്നു വില. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയും ഗ്രാമിന് 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വെള്ളിയുടെ വില ഇന്നലത്തേതില്‍നിന്ന് ഇന്നും കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായി കുറഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കുറവുണ്ടായ ദിവസങ്ങളാണ് കടന്നുപോയ ദിവസങ്ങള്‍.
