Site icon Malayalam News Live

ഇത് അപ്രതീക്ഷിതം; കുത്തനെ ഉയരുമെന്ന ആശങ്കകൾക്കിടെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുമെന്ന ആശങ്കകൾക്കിടെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,24,520 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 15,565 രൂപയും. 300 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. പവന് 2400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 ഗ്രാം സ്വര്‍ണത്തിന് ഒരു പവന് 1,02,280 രൂപയും ഗ്രാമിന് 12,785 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 245 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ട് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരുന്നത്. ഇന്നലെ അവധി ദിവസമായിട്ടുകൂടി കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവായിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞത്.

വില ഒന്നേകാല്‍ ലക്ഷം കടന്ന ദിവസവും കൂടിയായിരുന്നു ഇന്നലെ. പവന് ഒറ്റയടിക്ക് 3,200 രൂപ വര്‍ധിച്ച് 1,26,920 രൂപയില്‍ എത്തിയിരുന്നു. ആഗോള വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 53,63 ഡോളറാണ്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 91. 24 ആയി ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.33 ലക്ഷം രൂപ ചെലവ് വരും.

യുഎഇയില്‍ നിന്നും ഖത്തറില്‍നിന്നുമാണ് ഇന്ത്യ കൂടുതലായും സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടായത്. വിപണിയില്‍ നിലവില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്. ഡോളര്‍ നിരക്ക് ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.

Exit mobile version