Site icon Malayalam News Live

സ്വർണവില താഴേക്ക്‌ തന്നെ; വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം, ഇന്ന് ഗ്രാമിന് കുറഞ്ഞത് 180 രൂപ

പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14820 രൂപയിലെത്തിയിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് 1,440 രൂപ കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും 150 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. വെള്ളിവിലയിലും വ്യത്യസമുണ്ട്. ഒരു ഗ്രാം വെളളിക്ക് 289.90 രൂപയും 10 ഗ്രാമിന് 2,899 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഡോളര്‍നിരക്ക് താഴുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

ദിവസങ്ങള്‍ വില കുറഞ്ഞുനിന്ന ശേഷം വന്‍കുതിപ്പിലായിരുന്നു കഴിഞ്ഞ വെളളിയാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. അഞ്ച് ദിവസമാണ് തുടര്‍ച്ചയായി വില കുറഞ്ഞുനിന്നിരുന്നത്. പലരും ഇനിയും വില കുറഞ്ഞേക്കാം എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഒറ്റയടിക്ക് വില കുതിച്ചുകയറിയത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു വിപണി വിദഗ്ധര്‍. എന്നാല്‍ ആ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ന് സ്വര്‍ണവില കുറയുകയാണ് ഉണ്ടായത്.

Exit mobile version