Site icon Malayalam News Live

സ്വർണവില ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു; ഇന്ന് മാത്രം ആകെ കുറഞ്ഞത് 10000ത്തിലധികം രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കൂടി കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വർണവില കുറഞ്ഞത്. റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വർധന സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നുള്ള സ്വർണത്തിന്റെ പതനം കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷയാണ് വിലയിലെ ഇടിവ്. കഴിഞ്ഞ മാസം അവസാനം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സ്വര്‍ണവില ഫെബ്രുവരി ആദ്യദിവസങ്ങളില്‍ തകര്‍ന്നടിയുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ മാത്രമല്ല കഴിഞ്ഞ രണ്ട് ദിവസമായി വെള്ളിയുടെ വിലയിലും ഇടിവ് തുടരുകയാണ്.

Exit mobile version