Site icon Malayalam News Live

കേരളത്തിൽ ഇന്ന് സ്വർണവില കുതിച്ചുയർന്നു; പവന് 2920 രൂപയുടെ വർധന

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുതിച്ചുയർന്നു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,100 രൂപയും. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ ഗ്രാമിന് 365 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 2,920 രൂപയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,680 രൂപയും ഗ്രാമിന് 11,585 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 295 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,025 രൂപയും പവന് 72,200 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ 1,09880 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.21 ലക്ഷം രൂപയെങ്കിലും ഇന്ന് സ്വര്‍ണം വാങ്ങാന്‍ ചെലവ് വരും. വെളളിവിലയിലും ഇന്ന് മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമായതോടെയാണ് ഇന്ന് ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണവില മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. മാര്‍ച്ച് 19 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണവില എത്തുന്നത്.

Exit mobile version