Site icon Malayalam News Live

കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് ഇന്നും സ്വർണം വാങ്ങാം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കേരള വിപണിയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. കഴിഞ്ഞ ദിവസത്തെ അതേ നിരക്കില്‍ തന്നെയാണ് സ്വർണവില്‍പ്പന നടക്കുന്നത്. അതായത് കുറഞ്ഞ നിരക്കില്‍ ഇന്ന് സ്വർണം വാങ്ങാം. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14235 രൂപയും പവന് 113880 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിലേക്ക് വരികയാണെങ്കിലും ഒരു ഗ്രാമിന് ഇന്നലത്തെ അതേ നിരക്കായ ഗ്രാമിന് 11695 രൂപയും പവന് 93560 രൂപയും നല്‍കേണ്ടി വരും. 14 കാരറ്റിന് ഗ്രാം വില – 9110, പവന്‍ വില – 72880, 9 കാരറ്റിന് ഗ്രാം വില 5875, പവന്‍ വില 47000 എന്നിങ്ങനേയും തുടരുന്നു. വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഗ്രാം വില 270 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 265 ലേക്ക് താഴ്ന്നു. പത്ത് ഗ്രാമിന് 2650 രൂപയും നല്‍കണം.

മാസത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ നിന്നിരുന്ന സ്വർണ വില കഴിഞ്ഞ ദിവസം താഴേക്ക് വന്നിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള വ്യാപാരം സംബന്ധിച്ച ആശങ്ക ശക്തമായത് അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയാകുകയായിരുന്നു. അതേസമയം, പതിവ് പോലെ ഈ വർഷം അക്ഷയ തൃതീയക്ക് റെക്കോർഡ് നിരക്കിലുള്ള സ്വർണ വില്‍പ്പനയാണ് നടന്നത്. 1260 കോടി രൂപയുടെ സ്വർണമാണ് അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് വിറ്റുപോയത്.

Exit mobile version