Site icon Malayalam News Live

ഇന്ന് കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു, ഗ്രാമിന് 140 രൂപയുടെ കുറവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,040 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13880 രൂപയും. ഇന്നലത്തെ ഒടുവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുടെയും കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11405 രൂപയും. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71,080 രൂപയും ഗ്രാമിന് 8,885 രൂപയും. 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില. എന്നാല്‍ വെള്ളി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2,250 രൂപയുമായിരുന്ന വെള്ളവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി കൂടിയിട്ടുണ്ട്.

ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ കുറഞ്ഞുനിന്ന വില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചിരുന്നു. 1,12,160 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്. നിലവിൽ കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവില ഏപ്രില്‍മാസത്തില്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് നിലവില്‍ നിലനില്‍ക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹാരത്തിലേക്ക് കടക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Exit mobile version