സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഒരു ലക്ഷം കടന്ന സ്വര്ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 1,01,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഇന്നലെ പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 84,400 രൂപയും ഗ്രാമിന് 10,550 രൂപയുമാണ് വിപണിവില. വെള്ളിക്കും ഇന്ന് വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഒരു പവന് സ്വർണം ആഭരണമായി വാങ്ങാന്‍ ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 8000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും.
