Site icon Malayalam News Live

ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച്‌ പൂജയുടെ മറവില്‍ സ്വർണ്ണം തട്ടി; കേസില്‍ പൂജാരി റിമാൻഡില്‍

എറണാകുളം: ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച്‌ പൂജയുടെ മറവില്‍ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ പൂജാരി റിമാൻഡില്‍.

നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടില്‍ ശ്യാം ശിവൻ (37) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിൻ്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകള്‍ നടത്തി പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി ഇയാള്‍ മുങ്ങുകയായിരുന്നു.

പൂജകള്‍ക്കു മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങള്‍ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയില്‍ സമർപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചശേഷമായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്.

Exit mobile version