Site icon Malayalam News Live

തനിച്ചാണെന്ന പേടി ഇനി വേണ്ട; സ്ത്രീകള്‍ക്ക് മാത്രമായി ഗോവയിലെ ബീച്ചുകളില്‍ പ്രത്യേക ഇടം ഒരുങ്ങുന്നു

കോട്ടയം: ഒരു തൂവലിന്റെ പോലും കനമില്ലാതെ പറന്നുനടക്കാന്‍ ആഗ്രഹിക്കുന്നവരുടെ പറുദീസയാണ് ഗോവ. പക്ഷെ സ്ത്രീകള്‍ തനിച്ചുപോകാന്‍ മടിക്കുന്ന ഇടം.

കുടുംബത്തോടൊപ്പമാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കിലും ചിലപ്പോഴെങ്കിലും പുരുഷ വിനോദസഞ്ചാരികളില്‍ നിന്ന് മോശം അനുഭവം സ്ത്രീകള്‍ നേരിടാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കടല്‍ത്തീരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഇടങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനം.

അരംബോള്‍, മോര്‍ജിം, ബാഗ, കലാന്‍ഗുട്, മിറാമര്‍, ബെയ്‌ന, ബോഗ്മലോ,കോല്‍വ, ബാഗ 2 തുടങ്ങിയ ബീച്ചുകളില്‍ നാല്‍പതോളം സ്ത്രീകള്‍ക്ക് മാത്രമായി നീന്തല്‍ മേഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ബീച്ചില്‍ ഇനി മൂന്നു മേഖലകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം പ്രത്യേകം ഇടങ്ങളാണ് ഒരു ബീച്ചില്‍ ഉണ്ടാകുക. അതിരുകള്‍ വ്യക്തമാക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും.

Exit mobile version