Site icon Malayalam News Live

വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്ത് കൊല്ലത്ത് പത്തുവയസ്സുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

കൊല്ലം: കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം.

കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം.

ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്.

ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു

Exit mobile version