Site icon Malayalam News Live

പെണ്‍കുട്ടിയോട് തനിച്ച്‌ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി

ചെന്നൈ: തമിഴ്നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി.

മധുര സെൻട്രല്‍ ജയില്‍ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.
ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ച്‌ വീട്ടിലേക്ക് വരാൻ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

തുടർന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.
തടവുകാരനെ കാണാൻ വരുന്ന പെണ്‍കുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാള്‍ ക്ഷണിച്ചിരുന്നു.

ഇക്കാര്യം വീട്ടില്‍ അറിയിച്ചതോടെ പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

Exit mobile version