Site icon Malayalam News Live

ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ ഒരുപാടാണ്

കോട്ടയം: നെയ്യ് പലർക്കും ഇഷ്ടമാണെങ്കില്‍ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്.

എന്നാല്‍ നെയ്യ് ഒഴിവാക്കും മുൻപ് ഈ കാര്യങ്ങള്‍ അറിയണം. നെയ്യില്‍ ‘കോണ്‍ജുഗേറ്റഡ് ലിനോലെനിക് ആസിഡ്’ എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തില്‍ നിന്നു പോലും സംരക്ഷണം നല്‍കുമെന്നാണ് വിദഗ്ധർ പറയുന്നത്.

കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്ന അമിനോ ആസിഡുകള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷിയ്ക്ക് അത്യുത്തമമാണ് നെയ്യ്.

കുട്ടികള്‍ക്ക് ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കണമെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്.

Exit mobile version