Site icon Malayalam News Live

സ്റ്റൗവില്‍ നിന്നും വരുന്ന തീയില്‍ നിറവ്യത്യാസമുണ്ടോ? എങ്കില്‍ സൂക്ഷിക്കണേ; ഇക്കാര്യങ്ങള്‍ നിർബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം

കോട്ടയം: ചില മാറ്റങ്ങള്‍ നമ്മള്‍ പെട്ടെന്നു ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സ്ഥിരമായി കാണുന്ന ചില കാര്യങ്ങളില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ സംഭവിച്ചാലും നമ്മള്‍ ആരും അത് മുഖവിലയ്ക്ക് എടുക്കാറുമില്ല.

അതിലൊന്നാണ് ഗ്യാസ് സ്റ്റൗ. അടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലങ്ങളൊക്കെ മാറി. ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച്‌ അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയില്‍ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിന്റെ തീയില്‍ നിറവ്യത്യാസമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

1. സാധാരണമായി നീല നിറത്തിലാണ് തീ വരുന്നത്. ഇങ്ങനെ കാണപ്പെടുകയാണെങ്കില്‍ അതിനർത്ഥം വാതകവും ഓക്സിജനും ശരിയായ രീതിയില്‍ കൂടിച്ചേരുന്നുണ്ടെന്നാണ്. എങ്കില്‍ ഭയക്കേണ്ടതില്ല.

2. ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറത്തിലാണ് തീ വരുന്നതെങ്കില്‍, തീ വരുന്നതില്‍ പ്രശ്‍നങ്ങള്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ ഉണ്ടാകുമ്പോള്‍ പാത്രം ശരിയായ രീതിയില്‍ ചൂടാവാതിരിക്കുകയും, അപകടകരമായ വാതകങ്ങള്‍ ഉല്‍പാദിപ്പിക്കാനും കാരണമാകുന്നു.

3. മഞ്ഞ നിറമാണ് തീയില്‍ വരുന്നതെങ്കില്‍ ആവശ്യത്തിനുള്ള ഓക്സിജന്റെ അഭാവം അല്ലെങ്കില്‍ ബർണറില്‍ അഴുക്കുകളോ ഉണ്ടെന്നാണ് മനസ്സിലാകേണ്ടത്.

4. ശരിയായ രീതിയില്‍ തീ കത്തിയാല്‍, ഉപയോഗിക്കുമ്പോള്‍ മാലിന്യം കുറക്കുകയും, കാർബണ്‍ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളെ പുറം തള്ളുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

5. ഇതുമൂലം ഇന്ധനം പാഴാവുകയും ചിലവ് വർധിക്കുകയും ചെയ്യുന്നു. കൂടാതെ പാത്രങ്ങളെ കേടുവരുത്തുകയും ഉപകരണം നശിച്ചുപോകാനും കാരണമാകും.

6. മിന്നികത്തുന്നത് പോലെയുള്ള തീ കുറഞ്ഞ വാതക മർദ്ദം, തടസ്സങ്ങള്‍ അല്ലെങ്കില്‍ റെഗുലേറ്ററിന്റെ തകരാറുകള്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും ആവശ്യത്തിനുള്ള ചൂട് ഉല്പാദിപ്പിക്കുകയുമില്ല.

Exit mobile version