Site icon Malayalam News Live

കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസ്; കോട്ടയം കൂരോപ്പട സ്വദേശിനിയായ യുവതിക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി

തൊടുപുഴ: രണ്ട് കിലോയോളം വരുന്ന കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

കോട്ടയം കൂരോപ്പട സ്വദേശി ജോമിനി തോമസി ( 42 ) നെയാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യല്‍ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രില്‍ ഒന്നിനാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്നുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കോട്ടയം എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി ആറും സംഘവും ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version