Site icon Malayalam News Live

30 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ; പിടികൂടിയത് പുത്തൻകുരിശിൽ നിന്നും

30 കിലോ കഞ്ചാവുമായി അഞ്ച് പേർ പുത്തൻകുരിശ് പൊലീസിൻ്റെ പിടിയിലായി. മുർഷിദാബാദ് സ്വദേശികളായ 5 പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വിഎ നിഷാദ്മോനും ഡാൻസാഫ് ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

Exit mobile version