തിരുവനന്തപുരം: മന്ത്രിയും നടനുമായ ഗണേഷ്‌കുമാറിന് കളിപ്പാട്ടങ്ങളോടുള്ള പ്രിയം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇത്തരത്തിൽ ഗണേഷ്‌കുമാറിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മന്ത്രി ഗണേഷ്‌കുമാറിന്റെ ഓഫിസിലെ മേശപ്പുറത്ത് കാറിന്റെ മോഡലില്‍ വച്ചിരിക്കുന്ന കളിപ്പാട്ട ചിത്രമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഗണേഷ്‌കുമാർതന്നെയാണ് ചിത്രം പങ്കുവെച്ചത്. തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേരളസ്റ്റേറ്റ് നമ്പര്‍ 7 എന്നാണ് കാറിന് നല്‍കിയിട്ടുള്ള നമ്പര്‍. നിമിഷങ്ങൾക്കുള്ളിൽ നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
