Site icon Malayalam News Live

ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങള്‍; പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി 

തിരുവനന്തപുരം: ഗണേഷ് കുമാറിന്‍റെ പിഎസിനെയും ഒരു ഡ്രൈവറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ആദ്യം പുറത്തിറങ്ങിയത്. തുടര്‍ന്നാണ് മുഴുവന്‍ സ്റ്റാഫുകളെയും ഉള്‍പ്പെടുത്തി ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നാണ് ചുമതല ഏല്‍ക്കുന്നതിന് മുമ്ബും ശേഷവും ഗണേഷ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പായില്ല.

പരമാവധി 25 പേരെയാണ് ഒരു മന്ത്രിക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാവുക. മുന്‍ ഗതാഗത മന്ത്രിയുടെ ഓഫീസില്‍ 21 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

Exit mobile version