Site icon Malayalam News Live

‘ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്; വിക്ഷേപണം വളരെ വിജയകരമായിരുന്നു’; എസ് സോമനാഥ്‌

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണെന്നും വലിയൊരു ദൗത്യമാണെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാൻ ഡോ എസ് സോമനാഥ്.

വിക്ഷേപണം വളരെ വിജയകരമായിരുന്നു. സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി കഴിഞ്ഞു. ആളില്ലാത്ത പരീക്ഷണത്തില്‍ അത് ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു.

വനിതപൈലറ്റുമാരെ ആവശ്യമാണ്. വനിത പ്രാതിനിധ്യം ആണ് വേണ്ടത്. ചന്ദ്രയാൻ 3 യില്‍ എത്രയോ വനിതകള്‍ പ്രവര്‍ത്തിച്ചുവെന്നും സോമനാഥ് പറഞ്ഞു.

2035 ഇല്‍ സ്പേസ് സ്റ്റേഷൻ നിര്‍മിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. അതിനു വേണ്ടിയാണ് ആദ്യ പടിയായി മനുഷ്യനെ ബഹിരാകാശത്തു കൊണ്ട് പോകുന്നതടക്കം പരീക്ഷണത്തിലേക്ക് കടക്കുന്നത്.

ഭാരതീയ സ്പേസ് സ്റ്റേഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു.

Exit mobile version