Site icon Malayalam News Live

പ്രിയ സുഹൃത്തിന്റെ സ്കൂളില്‍ സര്‍പ്രെെസ് അതിഥിയായെത്തി നടൻ മോഹൻലാല്‍.

 

ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആൻഡ് പ്രസിഡന്റ് കെ മാധവന്റെ നാടായ കോഴിക്കോട് വെെക്കിലശ്ശേരിയിലെ സ്കൂളിലാണ് മോഹൻലാല്‍ എത്തിയത്.ഒരു നുറ്റാണ്ട് പഴക്കമുള്ള വെെക്കിലശ്ശേരി യു പി സ്കൂളില്‍ ശതാബ്ധി ആഘോഷ പരിപാടികള്‍ കുറച്ച്‌ ദിവസങ്ങളാണ് നടന്നുവരുന്നുണ്ട്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് മോഹൻലാല്‍ എത്തിയത്.

‘ഈ സ്കൂളിനെപ്പറ്റിയും പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റിയും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹംത്തിനുണ്ട്’. – മോഹൻലാല്‍ പറഞ്ഞു.

മോഹൻലാലുമായി വളരെ നല്ല ആത്മബന്ധമുള്ളയാളാണ് കെ മാധവൻ. ഇവര്‍ അടുത്തിടെ വിംബിള്‍ഡണിലെ സെമി കാണാൻ ഒരുമിച്ച്‌ പോയിരുന്നു. കെ മാധവന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാധവന്റെ മകന്റെ വിവാഹം നടന്നത്. ഇതിന്റെ റിസപ്ഷനില്‍ പങ്കെടുത്ത മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോയും വെെറലായിരുന്നു.

 

 

Exit mobile version