തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കേരള വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.
വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓണ്‍ലൈൻ വഴിയോ അപേക്ഷ നല്‍കാം.
നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും https://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈൻ പോർട്ടല്‍ മുഖേന ബി.പി.എല്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
