Site icon Malayalam News Live

കളിയ്ക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണാക്കി, നേരെ കിണറ്റിലേക്ക്; നാല് വയസ്സുകാരിക്ക് അത്ഭുത രക്ഷ, സംഭവം തൃശൂരിൽ

തൃശൂരിൽ കളിയ്ക്കുന്നതിനിടെ ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് വയസുകാരിക്ക് പരിക്ക് പറ്റി. കുന്നംകുളം മരത്തംകോട് അമ്പലംപള്ളി സ്വദേശി ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി എന്ന നാലുവയസുകാരിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം നടന്നത്. അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version