Site icon Malayalam News Live

വിവിധയിടങ്ങളിൽ പരിശോധന; ബ്രൗണ്‍ ഷുഗറും കഞ്ചാവും എംഡിഎംഎയുമായി സ്ത്രീകളടക്കം നാലുപേര്‍ പിടിയിൽ

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാലുപേര്‍ പിടിയിലായി.

അസം സ്വദേശികളായ രബീന്ദ്ര ഗോഗോയ് (27), മോനി കോന്‍വര്‍ ഗോഗോയി (38) എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം കാക്കനാട് ഐ.എം.ജി ജങ്ഷൻ ഡിവൈന്‍ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍നിന്ന്​ 86.337 ഗ്രാം ബ്രൗണ്‍ ഷുഗറും 161.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഹൈക്കോടതി ഭാഗത്തെ റെസിഡന്‍സിയില്‍ ഡാന്‍സാഫ് നടത്തിയ പരിശോധനയില്‍ എറണാകുളം വടുതല സ്വദേശി പി.എസ്. അന്‍സല്‍ (31), കൊല്ലം മങ്ങാട് സ്വദേശി ഹരിത (26) എന്നിവരും അറസ്റ്റിലായി. 1.379 ഗ്രാം എം.ഡി.എം.എ ഇവരില്‍നിന്ന്​ പിടികൂടി.

Exit mobile version