Site icon Malayalam News Live

ദമ്പതികളെ വീട്ടിൽ കയറി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ നാലുപേർ പിടിയിൽ; കറുകച്ചാൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

കറുകച്ചാൽ: ദമ്പതികളെ വീടു കയറി ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ.

കുന്നന്താനം പാലയ്ക്കൽ തകിടി കാഞ്ഞിരത്താനം ഗോകുൽ പ്രസാദ് (28), പുള്ളോലിക്കൽ പി.ആർ.സുജിത്ത് (29), വിഷ്ണു വിജയൻ (28), സന്ദീപ് ഭവനം സന്ദീപ് മോഹനൻ (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ 3നു രാത്രി 10 മണിയോടെ നാൽവർ സംഘം കറുകച്ചാൽ തെങ്ങോലിപ്പടി ഭാഗത്തെ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഗൃഹനാഥനോടു സംഘത്തിനു മുൻവൈരാഗ്യം ഉണ്ടായിരുന്നു.

എസ്എച്ച്ഒ പ്രശോഭ്, എസ്ഐമാരായ ജയകുമാർ, സജു ലാൽ, സിപിഒമാരായ രതീഷ്, ജോഷി സേവ്യർ, ശിവപ്രസാദ്, വിവേക്, ഡെന്നി ചെറിയാൻ, സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version