Site icon Malayalam News Live

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെയുള്ള ഭീഷണികൾ തുടരുന്നു; സ്ഥാപകൻ അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത്തിന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. അഭിജീത്ത് തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാം പേജും പൂട്ടാന്‍ സാധ്യതയുണ്ടെന്ന് അഭിജീത്ത് പറഞ്ഞിരുന്നു. 21.9 മില്യണ്‍ ഫോളോവേഴ്‌സാണ് നിലവില്‍ ഹാക്ക് ചെയ്ത അക്കൗണ്ടിനുള്ളത്. നേരത്തെ സിജെപിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു. അതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ തരംഗമായി. ഓണ്‍ലൈന്‍ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ക്യാമ്പയിനില്‍ ഇതുവരെ 5.48ലക്ഷം പേരാണ് ഒപ്പു വെച്ചത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ സിജെപി ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വ്യക്തമാക്കി. നമ്മുടെ പോരാട്ടം ഇല്ലാതാക്കാന്‍ അവര്‍ കാത്തിരിക്കുകയാണെന്നും അഭിജീത് ദീപ്‌കെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അഭിജീത് സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

Exit mobile version