Site icon Malayalam News Live

ഫോര്‍ട്ട് കൊച്ചി വെളിയിലെ പപ്പാഞ്ഞിയെ പൊളിക്കണമെന്ന ഉത്തരവ് ആര്‍ടിഒ പിൻവലിക്കണം ; കോര്‍പ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ.

 

കൊച്ചി : വെളി ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കണമെന്ന് ആന്റണി കുരീത്തറ ആവശ്യപ്പെടുന്നു. പരേഡ് ഗ്രൗണ്ടില്‍ മാത്രം ആളുകള്‍ ഏകീകരിച്ചാല്‍ അപകടത്തിന് സാധ്യതയെന്ന് വിമര്‍ശനം.

കാര്‍ണിവലിനോടനുബന്ധിച്ച്‌ പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആര്‍ഡിഒയുടെ നിര്‍ദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

അതേസമയം പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച്‌ ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. ആര്‍ഡിഒ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബനഡിക്റ്റ് വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗം കേള്‍ക്കാതെ ആണ്‌ ഉത്തരവ് എന്നും കൗണ്‍സിലര്‍ പറഞ്ഞു.

 

 

Exit mobile version