പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് കുത്തേറ്റു.
ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്.
പാലക്കാട് കോട്ടോപ്പാടം കരടിയോട് ഉച്ചക്ക് ശേഷമാണ് സംഭവം.
പരിക്കേറ്റ ഉദ്യോഗസ്ഥനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.
ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്. ഇദ്ദേഹത്തിന്‍റെ തലയില്‍ ആഴത്തില്‍ മുറിവുണ്ട്. വാരിയെല്ലിനും പൊട്ടലുകളുണ്ട്.
