കോട്ടയം: അവസാനം പിടിവാശി ഉപേക്ഷിച്ച് വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നു.
ഭേദഗതിയില്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ തീരുമാനം.
മുന്നണിയിലെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം), ഇന്‍ഫാം ഉള്‍പ്പടെയുള്ള കര്‍ഷക സംഘടനകളുടെ കടുത്ത നിലപാട്, സീറോ മലബാര്‍ സഭ ഉള്‍പ്പടെ ഉയർത്തിയ കടുത്ത പ്രതിഷേധം എന്നിവയാണ് വനംനിയമ ഭേദഗതിയില്‍ സർക്കാർ പിൻമാറ്റത്തിനു കാരണം.
പുതിയ വനംനിയമ ഭേദഗതിക്കു വനം വകുപ്പു നീക്കം നടത്തിയപ്പോള്‍ തന്നെ ഇന്‍ഫാം ദേശീയ അധ്യക്ഷന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ആശങ്ക രേഖപ്പെടുത്തുകയും ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിക്ഷേധം ആണുയര്‍ത്തിയത്.
