യുപിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ ഗംഗയിൽ ഇറങ്ങുന്നതിൽ നിന്നും തടഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നീന്തൽക്കുപ്പായങ്ങളും സാന്താക്ലോസ് തൊപ്പികളും ധരിച്ച ജാപ്പനീസ് വിനോദസഞ്ചാരികൾക്കാണ് മോശം അനുഭവം ഉണ്ടായത്. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ ഗംഗയിൽ ഇറങ്ങുന്നത് ആണ് തടഞ്ഞത്. വാരണാസിയിൽ ക്രിസ്മസ് ദിനത്തിൽ ആയിരുന്നു സംഭവം. പ്രാദേശിക നാട്ടുകാരാണ് വിനോദസഞ്ചാരികളെ തടഞ്ഞത്. വിനോദസഞ്ചാരികൾ കുളിക്കാൻ തയ്യാറെടുക്കുമ്പോൾ ചില ഭക്തർ വിനോദസഞ്ചാരികളെ തടയുകയായിരുന്നു. അവരുടെ വസ്ത്രധാരണം ചില പ്രദേശവാസികളെ അസ്വസ്ഥരാക്കിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അത്തരം വസ്ത്രങ്ങൾ ഒരു പുണ്യ ഹിന്ദു സ്ഥലത്തിന് അനുചിതമാണെന്ന് ആരോപിച്ച് അവർ എതിർത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഗംഗയിൽ ഇറങ്ങാൻ എത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു; സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയത് പ്രകോപനമായി
