Site icon Malayalam News Live

ലൂണയെ ഒരു ക്യാപ്റ്റൻ ആയും കളിക്കാരൻ എന്ന നിലയിലും മിസ്സ് ചെയ്യുന്നു എന്ന് ദിമി.

പരിക്കേറ്റ് പുറത്തായ ലൂണയെ ടീം മിസ് ചെയ്യുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോ ദിയമന്റകോസ്. ലൂണ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. അവനെ നഷ്ടപ്പെട്ടത് പ്രയാസമാണ്. എന്നാല്‍ ഇത് ഫുട്ബോള്‍ ആണ്. നിങ്ങള്‍ക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല. നമ്മള്‍ ശക്തരാകണം.

പക്ഷേ, തീര്‍ച്ചയായും, ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ഞങ്ങള്‍ക്ക് ലൂണയെ മിസ്സ് ചെയ്യുന്നു.” ദിമി പറയുന്നു.ലൂണ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാൻ ലൂണ ഉണ്ടായിരുന്നു. പക്ഷേ അവൻ അവിടെ ഇല്ലാതിരിക്കുമ്ബോള്‍, ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. പെപ്രയുടെ കൂടെ, അവസരങ്ങള്‍ നിര്‍മ്മിക്കാൻ എനിക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങേണ്ടി വരും. പെപ്രയും ഡീപ് ആയി കളിക്കേണ്ടി വരും.” ദിമി പറഞ്ഞു.

ലൂണയുടെ അഭാവത്തില്‍ ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 4-4-2 ഫോര്‍മേഷനില്‍ ആണ് കളിക്കുന്നത്. ഇത് സ്ട്രൈക്കര്‍മാക്ക് നല്ലതാണ് എന്നും ദിമി പറഞ്ഞു.

 

Exit mobile version