Site icon Malayalam News Live

ഫുഡ്‌ആപ്പ് വഴി 2023-ല്‍ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ബിരിയാണി ; ബിരിയാണി പ്രേമികളില്‍ ഒന്നാമനായി ഹൈദരാബാദുകാരൻ ; ദിവസം കുറഞ്ഞത് നാലു ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യും.

 

ഇന്ത്യയില്‍ ഓരോ മിനിറ്റിലും 150 ബിരിയാണിവീതം ഓര്‍ഡര്‍ ചെയ്യുന്നതായി ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ കണക്കുകള്‍ പറയുന്നു. ദിവസം കുറഞ്ഞത് നാല് എന്ന കണക്കില്‍ വര്‍ഷം 1633 ബിരിയാണി വരുത്തിയ ഹൈദരാബാദുകാരനാണ് ‘ബിരിയാണി പ്രേമി’കളില്‍ ഒന്നാംസ്ഥാനത്ത്.

മുംബൈ സ്വദേശിയായ യുവാവാണ് യഥാര്‍ഥ ഭക്ഷണപ്രേമി. 42.3 ലക്ഷം രൂപയുടെ ഭക്ഷണമാണ് അദ്ദേഹം വരുത്തി കഴിച്ചത്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തില്‍ മിനിറ്റില്‍ 271 എന്ന കണക്കില്‍ കേക്കുകള്‍ വിറ്റഴിഞ്ഞു. ദുര്‍ഗാപൂജയ്ക്കിടെ ഗുലാബ് ജാമുന് 77 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു. നവരാത്രി ദിനങ്ങളില്‍ വെജ് ഓര്‍ഡറുകളില്‍ മുന്നിലെത്തിയത് മസാലദോശ. ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന ദിവസം ഇന്ത്യാക്കാര്‍ മിനിറ്റില്‍ 188 പിസകള്‍ ഓര്‍ഡര്‍ ചെയ്തതായും കണക്കുകളിലുണ്ട്

Exit mobile version