Site icon Malayalam News Live

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരയിലേക്ക്; അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാദ്ധ്യത; ഫ്ലോറിഡയില്‍ കൂട്ടപലായനം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ജോ ബൈഡൻ

ഫ്ലോറിഡ: ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തില്‍പ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് പ്രദേശിക സമയം നാളെ പുലർച്ചെ ഫ്ലോറിഡ തീരം തൊടും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അഭ്യർത്ഥിച്ചു. അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ആളുകള്‍ കൂട്ട പലായനം ചെയ്യുന്നതിനാല്‍ ഹൈവേകളിലുള്‍പ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. പല പ്രദേശങ്ങളിലും ചുവപ്പ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ചു.

റ്റാംപ, സെന്റ് പീറ്റേഴ്‌സ്‌ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ സർവീസ് നിറുത്തി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷയമാണിതെന്നാണ് ജോ ബൈഡൻ അറിയിച്ചത്.

രണ്ടാഴ്ച മുൻപ് ‘ഹെലൻ’ ചുഴലിക്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറും മുൻപാണ് മില്‍ട്ടണ്‍ കര തൊടുന്നത്. 200ലധികം പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്.

Exit mobile version