Site icon Malayalam News Live

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ സര്‍വ്വീസുകളും അടിയന്തരമായി റദ്ദാക്കി എയര്‍ ഇന്ത്യയും ഇൻഡിഗോയും

ഡൽഹി: എയർ ഇന്ത്യയും ഇൻഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി.

യുഎഇ അധികൃതരുടെ നിർദേശ പ്രകാരമാണ് തീരുമാനം. എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികള്‍ പറഞ്ഞിട്ടില്ല.

വിമാന കമ്പനികള്‍ നേരത്തെ തന്നെ പല സ്ഥിരം സർവീസുകളും മാർച്ച്‌ 28 വരെ റദ്ദാക്കിയിരുന്നു. പിന്നീട് ദുബൈ, അബുദാബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്ക്കാലിക സർവ്വീസുകള്‍ തുടങ്ങിയിരുന്നു.

എന്നാല്‍ ഇന്നത്തെ സർവീസുകള്‍ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും റദ്ദാക്കിയിരിക്കുകയാണ്.

Exit mobile version