Site icon Malayalam News Live

മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസ്; 24 കാരൻ പിടിയില്‍

മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച്‌ വില്‍പ്പന നടത്തിയ കേസില്‍ 24 കാരൻ പിടിയില്‍.

പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളില്‍ നിന്നാണ് ഇയാള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ചിരുന്നത്.

രാത്രികാലങ്ങളില്‍ മോഷ്ടിച്ച ഉപകരണങ്ങള്‍ ഇയാള്‍ വില്‍പന നടത്തിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊന്നാനി പോലീസാണ് പ്രതിയെ പിടികൂടിയത്.

കോടതിപടിയിലെ കടയില്‍ നിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീല്‍ മോഷ്ടിച്ച്‌ വിറ്റത്. തവനൂർ സ്വദേശി ഷംനാദിന്റെ കടയില്‍ നിന്നായിരുന്നു മോഷണം.

ഹാർബർ കേന്ദ്രീകരിച്ച്‌ ചില്ലറ മോഷണങ്ങള്‍ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് വിവരം ലഭിച്ചു.

Exit mobile version