Site icon Malayalam News Live

ഇന്ന് ലഞ്ചിന് ഫിഷ് ഫ്രൈ ഉണ്ടോ.? എങ്കിൽ ഫിഷ് ഫ്രൈ ഉണ്ടാക്കുമ്പേള്‍ ഇതേ പോലെ മസാലയില്‍ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി ഇതാ

കോട്ടയം: ഇനി ഫിഷ് ഫ്രൈ തയ്യാറാക്കുമ്പോള്‍ ഇങ്ങനെ തയ്യാറാക്കിനോക്കൂ. വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

മീൻ . -10 കഷ്ണം
മുളകുപൊടി – 1 സ്പൂണ്‍
മല്ലിപ്പൊടി – 1/2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 സ്പൂണ്‍
പെരുംജീരകപ്പൊടി – 1/2 സ്പൂണ്‍
ജീരകപ്പൊടി – 1/2 സ്പൂണ്‍
കുരുമുളകുപൊടി – 1/2 സ്പൂണ്‍
അരിപ്പൊടി – 1 സ്പൂണ്‍
നാരങ്ങാനീര് – 1 സ്പൂണ്‍
ഇഞ്ചി പേസ്റ്റ് . – 1/2 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – 1/2 സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില
ഉലുവാപ്പൊടി – 1/4 സ്പൂണ്‍
വെളിച്ചെണ്ണ. – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം മിക്സ് ചെയ്ത് മീനില്‍ പുരട്ടി 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ചൂട് എണ്ണയില്‍ Fry ചെയ്യുക. രുചികരമായ ഫിഷ് ഫ്രൈ തയ്യാർ.

Exit mobile version