Site icon Malayalam News Live

നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം; എട്ടുപേരുടെ നില ഗുരുതരം; ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍

കാസർകോട്: നീലേശ്വരത്ത് പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്.

154 പേർക്ക് പരിക്കേറ്റു. 97 പേ‌ർ ചികിത്സയിലുള്ളതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെയാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച്‌ തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് പടക്കശാലയ്ക്ക് തീപിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയിലുള്ള സന്ദീപിന്റെ നില അതീവ ഗുരുതരമാണ്. കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16 പേ‌രും സഞ്ജീവനി ആശുപത്രിയില്‍ പത്തുപേർ, ഐശാല്‍ ആശുപത്രിയില്‍ 17 പേർ, പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേർ, മിംസ് കണ്ണൂരില്‍ 18, മിംസ് കോഴിക്കോട് രണ്ട്, അരിമല ആശുപത്രിയില്‍ മൂന്നുപേർ, കെഎഎച്ച്‌ ചെറുവത്തൂരില്‍ രണ്ടുപേർ മൻസൂർ ആശുപത്രിയില്‍ അഞ്ച്, ദീപ ആശുപത്രിയില്‍ ഒരാള്‍, മംഗളൂർ എജെ മെഡിക്കല്‍ കോളേജില്‍ 18 പേ‌ർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്.

Exit mobile version