മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. രണ്ട് യൂണിറ്റ് കൊണ്ട് തീ അണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.