Site icon Malayalam News Live

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഷാളിൽ തീ പിടിച്ചു; ഒഴിവായത് വൻ അപകടം

പാലക്കാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഷാളിൽ തീ പിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം.

തീ പടർന്നു പിടിച്ച ഉടൻ തന്നെ സമീപത്ത് ഉണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചതു കൊണ്ട് വലിയ അപടകടമാണ് ഒഴിവായത്.

ആശ്രമത്തിലെ ഗാന്ധി ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ ചിത്രത്തിനു മുൻപിൽ കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് തീ ഷാളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.

 

Exit mobile version