Site icon Malayalam News Live

ഫിൻജാല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും; 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത; അതീവജാഗ്രത

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും.

ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്.

തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതർ അറിയിച്ചു.

ഫിൻജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരില്‍ കേന്ദ്ര സർവകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കില്ല.

തമിഴ്നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.

Exit mobile version