Site icon Malayalam News Live

സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും’; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

ഡൽഹി : ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും പാകിസ്ഥാനും സാമ്ബത്തിക തകര്‍ച്ച നേരിട്ടത് ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് ഖജനാവ് കാലിയാക്കുകയാകും ചെയ്യുക. മാത്രമല്ല അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.

സംസ്ഥാനങ്ങളുടെ സാമ്ബത്തിക നില കണക്കിലെടുത്തു കൊണ്ടു മാത്രമേ സൗജന്യ വാദ്ഗാനങ്ങള്‍ പ്രഖ്യാപിക്കാവൂ. മൂലധന നിക്ഷേപം വര്‍ധിപ്പിക്കണം. സാമ്ബത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ മാനേജ് ചെയ്യണം. ബജറ്റിന് പുറത്തെ കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

 

Exit mobile version