Site icon Malayalam News Live

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാരുടെ തമ്മിലടി; പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി സജീവൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു.

കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

ഇന്ന് വൈകിട്ട് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം.

ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയില്‍ സജീവൻ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരൻ അനുകൂലികള്‍ സംഘടിച്ചെത്തിയത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കളമൊരുക്കിയത്.

Exit mobile version