Site icon Malayalam News Live

വിദ്യാര്‍ത്ഥിനികളോട് മോശമായ പെരുമാറ്റം; മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ചു നൽകുന്നു; സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു;  മധ്യവയസ്കനായ അധ്യാപകൻ പിടിയിൽ

സ്വന്തം ലേഖകൻ  

കൊല്ലം: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച അദ്ധ്യാപകൻ പിടിയില്‍. വെളിയം കായില മാധവസദനത്തില്‍ പ്രകാശ് (63) ആണ് പിടിയിലായത്. ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് അദ്ധ്യാപകനാണ് ഇയാള്‍.

ക്ലാസിലെ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ഇയാള്‍ ചെയ്തിരുന്നു. ഈ കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും വിദ്യാര്‍ത്ഥിനികളെ പ്രതി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് ഇയാള്‍ കുടുങ്ങുന്നത്. ചാത്തന്നൂരിലും സ്ഥാപനം നടത്തുന്ന ഇയാള്‍ അവിടെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Exit mobile version