Site icon Malayalam News Live

വീട്ടിൽ നിന്നും മകൾ പണം മോഷ്ടിച്ചെന്ന് ആരോപണം; പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പിടിയിലായത് വാഴൂർ സ്വദേശി

സ്വന്തം ലേഖിക

പള്ളിക്കത്തോട്: പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാഴൂർ ശാസ്തംകാവ് ഭാഗത്ത് മഞ്ഞാടിയിൽ വീട്ടിൽ അജിത്ത് പി.എസ് (44) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി, വീട്ടിൽ നിന്നും മകൾ പണം എടുത്തുവെന്ന് ആരോപിച്ച് മകളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അതിജീവിതയെ ഇയാൾ വീണ്ടും മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ എബി എം.പി, എസ്.ഐ മാരായ രമേശൻ, ശിവപ്രസാദ്, സി.പി.ഓ മാരായ സുഭാഷ്, മധു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version