പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ നാഷനല്‍ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുറത്തുവിട്ടു.
2025 ഫെബ്രുവരി 17 മുതല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. ടോള്‍ ബൂത്തുകളില്‍ കാലതാമസമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഇടപാടുകള്‍ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങള്‍ പരിഷ്‍കരിക്കുന്നതെന്ന് എൻ.പി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
അറിയാം പ്രധാന മാറ്റങ്ങള്‍
1.ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാവില്ല.
2. ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്തു 10 മിനിറ്റിനു ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. 3. ടോള്‍പ്ലാസ കടന്നു പോകുന്നതിന്റെ ഒരു മണിക്കൂർ മുമ്ബ് ഫാസ്റ്റ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീചാർജ് സാധ്യമല്ല. എന്നാല്‍ ടോള്‍പ്ലാസ കടന്നു 10 മിനിറ്റിനകം റീചാർജ് ചെയ്യാം. ഈടാക്കിയ പിഴ ഒഴിവാകുകയും ചെയ്യും.
ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനുള്ള കാരണങ്ങള്‍
1. ആവശ്യത്തിന് ബാലൻസ് ഇല്ലാതിരിക്കുക
2. KYC അപ്ഡേറ്റു ചെയ്യാതിരിക്കല്‍
3. വാഹന രജിസ്ട്രേഷനിലെ പൊരുത്തക്കേടുകള്‍
ഇടപാടുകള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി ഉടമയില്‍ നിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
