Site icon Malayalam News Live

വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആക്രമണം; സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: വർക്കലയില്‍ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.

വർക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേല്‍പിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനില്‍കുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ട് ഇവരുടെ അമ്മ വേഗത്തില്‍ വെള്ളമൊഴിച്ച്‌ കെടുത്തി ശ്രീജിത്തിനെ വിളിച്ചെഴുന്നേല്‍പിച്ചു.

ഉറക്കമെഴുന്നേറ്റ ശ്രീജിത് സഹോദരനുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയിലും അതിക്രമത്തിലുമെത്തി.

ശ്രീജിത് അനില്‍കുമാറിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version